17/07/2021
സ്നേഹമുള്ള ഇടവകാംഗങ്ങളെ, നമ്മുടെ പള്ളിയിലെ വിശുദ്ധ കുർബാന രാവിലെ 6.30 ന് ലൈവ് ആയി യുറ്റൂബിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.
Link: YouTube Channel St George Church Vayala
28/05/2021
വയലാ നെടുംകണ്ടത്തിൽ സെബാസ്റ്റ്യൻ മാണി (പാപ്പച്ചൻ – 84) നിര്യാതനായി സംസ്കാരം 28-05-2021 ഉച്ചകഴിഞ്ഞ് 02 : 30 ന് വയലാ സെന്റ് ജോർജ്ജ് ദേവാലയത്തിൽ. ഉച്ചയ്ക്ക് 12 :30 മുതൽ താഴെക്കാണുന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷകൾ തത്സമയം കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
08/05/2021
Funeral Live Streaming
12/04/2021
17/12/2020
01/10/2020
25/09/2020
ഇടവക അംഗങ്ങളുടെ ശ്രദ്ധയ്ക്ക്
സ്നേഹമുള്ളവരേ, നമ്മുടെ ഇടവകയിലുള്ള കർഷകരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായി ഒരു ഡ്രൈയർ യൂണിറ്റ് തുടങ്ങുകയാണ്. പള്ളിയോഗത്തിൻ്റെ തീരുമാനമനുസരിച്ച് പള്ളിയുടെ സ്ഥലത്ത് അതിനുള്ള സൗകര്യങ്ങൾ നമുക്ക് ഒരുക്കാം.
ഡ്രൈയർ യൂണിറ്റ് തുടങ്ങുന്നതു വഴി നമുക്ക് കപ്പ, ചക്ക, തേങ്ങാ തുടങ്ങിയ എല്ലാ കാർഷിക ഉൽപന്നങ്ങളും ഉണങ്ങിയെടുത്ത് മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുവാൻ കഴിയും. നമ്മുടെ കാർഷിക വിളകൾ നഷ്ടപ്പെടാതെ മികച്ച വില നമുക്ക് നേടുവാൻ കഴിയും. നമ്മുടെ നിലവിലുള്ള കർഷക ദളങ്ങളോട് ചേർന്ന് പുതിയ ദളങ്ങൾ രൂപീകരിച്ച് നമ്മുക്ക് ഈ സംരഭത്തെ വൻ വിജയമാക്കി തീർക്കണം. പള്ളിയിൽനിന്നും ബന്ധപ്പെട്ടവർ നിങ്ങളെ ഫോൺ വിളിക്കുമ്പോൾ ഇതിൽ പങ്കു ചേരുവാൻ നിങ്ങൾ സന്നദ്ധരാകണമെന്ന് സ്നേഹപൂർവ്വം ആവശ്യപ്പെടുന്നു. പാലാ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പിൻതുണയും, ഗവൺമെൻ്റ് സബ്സിഡിയും കാര്യങ്ങൾ നമുക്ക് എളുപ്പമാക്കിതീർക്കും. ഈ കാര്യങ്ങൾ മനസ്സിലാക്കുവാനും, കർഷകദളങ്ങൾ രൂപീകരിക്കുവാനും വേണ്ടി, വരുന്ന ഞായർ Sept. 27-ാം തിയതി ഉച്ചകഴിഞ്ഞ് 2.30- ന് പളളി വക സൺഡേ സ്കൂളിൽ വച്ച് യോഗം കൂടുന്നുണ്ട്. ” വയലാ കർഷകദളം ഫെഡറേഷൻ ” എന്ന പേരിൽ നമ്മൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ഈ പ്രസ്ഥാനത്തിലേയ്ക്ക് നിങ്ങളെ ഏവരേയും നിങ്ങളുടെ സുഹൃത്തുക്കളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.വി.ഗീവർഗ്ഗീസ് സഹദായുടെ മാധ്യസ്ഥതയിൽ ആശ്രയിച്ചു കൊണ്ട്,
ഈശോയിൽ സ്നേഹപൂർവ്വം
ജോസ് തറപ്പേൽ (വികാരി)
01/09/2020
നമ്മുടെ ഇടവകാംഗം N.V തോമസ് (93), നങ്ങ്യാലിൽ
നിര്യാതനായി. സംസ്ക്കാര
ശുശ്രൂഷകൾ നാളെ (02/09/2020) ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതാണ്. പരേതൻ്റെ നിര്യാണത്തിൽ ഇടവകയ്ക്കുള്ള അനുശോചനം അറിയിച്ചു കൊണ്ടും, ഇടവകാംഗങ്ങളുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും,
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോസ് തറപ്പേൽ
(വികാരി)
(സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കുമല്ലോ)
11/07/2020
ചരമ അറിയിപ്പ്
നമ്മുടെ ഇടവകാംഗം മറിയക്കുട്ടി വർഗ്ഗീസ് (86) പോതമാക്കിയിൽ നിര്യാതയായി. മൃതദേഹം നാളെ(12/07/2020) ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കുന്നതും തുടർന്ന് ഉച്ചകഴിഞ്ഞ് 2:15 ന് സംസ്ക്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതുമാണ്. ഇടവകയുടെ കൈക്കാരനായ ഷിബു പോതമാക്കിയിലിന്റെ മാതാവാണ് പരേത. പരേതയുടെ നിര്യാണത്തിൽ ഇടവകയ്ക്കുള്ള അനുശോചനം അറിയിച്ചു കൊണ്ടും ഇടവകാംഗങ്ങളുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും,
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോസ് തറപ്പേൽ
വികാരി
(സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കുമല്ലോ)
രാവിലെ 11 :30 മുതൽ സംസ്കാര ശുശ്രുഷകൾ തത്സമയം
30/05/2020
24/052020
തേമ്പള്ളിയിൽ ജോസഫ് (69) സംസ്കാര ശുശ്രുഷകൾ തത്സമയ സംപ്രേഷണം
23/05/2020
💐💐 ചരമ അറിയിപ്പ് 💐💐
നമ്മുടെ ഇടവകാംഗമായ തേമ്പള്ളിയിൽ ജോസഫ് (69)
നിര്യാതനായി. മൃതദേഹം നാളെ(24/05/2020) ഞായറാഴ്ച രാവിലെ 8:30 സ്വഭവനത്തിൽ എത്തിക്കുന്നതും, തുടർന്ന് 11 മണിക്ക് സംസ്ക്കാര
ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതുമാണ്. ജോസ് ചേട്ടന്റെ നിര്യാണത്തിൽ ഇടവകയ്ക്കുള്ള അനുശോചനം അറിയിച്ചു കൊണ്ടും ഇടവകാംഗങ്ങളുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും,
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോസ് തറപ്പേൽ
വികാരി
(സർക്കാർ നിർദ്ദേശം അനുസരിച്ച് ഒരേ സമയം 20 പേരിൽ കൂടുതൽ ഒത്തു ചേരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.)
16/05/2020
09/05/2020
04/05/2020
02/05/2020
ചരമ അറിയിപ്പ്
വയലാ: നമ്മുടെ ഇടവകാംഗം കുര്യൻ എമ്മാനുവൽ 75 ( കുഞ്ഞേട്ടൻ ) തേക്കുംകാട്ടിൽ (പാറടിയിൽ ) നിര്യാതനായി. മൃതദേഹം (02/05/2020) ശനി യാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കുന്നതും തുടർന്ന് 11.30 ന് സംസ്ക്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതുമാണ്. ഇടവയുടെ കൈക്കാരനായ അലക്സിൻ്റെ പിതാവാണ് പരേതൻ. കുഞ്ഞേട്ടൻ്റെ നിര്യാണത്തിൽ ഇടവകയ്ക്കുള്ള അനുശോചനം അറിയിച്ചു കൊണ്ടും ഇടവകാംഗങ്ങളുടെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചും,
ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോസ് തറപ്പേൽ
വികാരി
(സർക്കാർ നിർദ്ദേശം അനുസരിച്ച് ഒരേ സമയം 20 പേരിൽ കൂടുതൽ ഒത്തു ചേരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.)
Live Streaming